അപൂർവകാഴ്ചയായി കാപ്പിച്ചെടിയിൽ ‘പച്ച’പ്പൂക്കൾ വിരിഞ്ഞു

പുൽപ്പളളി: കാപ്പിച്ചെടിയിൽ അപൂർവകാഴ്‌ചയായി ‘പച്ച’പ്പൂക്കൾ വേനൽമഴ ശക്തമായ ലഭിച്ചതിന് പിന്നാലെ കുടിയേറ്റമേഖലയിൽ കാപ്പിച്ചെടികൾ കൂട്ടമായി പൂത്തു. എന്നാൽ ഇതിനിടയിൽ അപൂർവകാഴ്‌ചയായി മാറുകയാണ് കോളറാട്ടുകുന്ന് മേനംപഠത്തിൽ തോമസിൻ്റെ വീടിനോട് ചേർന്ന് പച്ചനിറച്ചിൽ പൂവിട്ടുനിൽക്കുന്ന കാപ്പിച്ചെടി. പതിറ്റാണ്ടുകളായി കൃഷി ചെയ്‌തുവരുന്ന തോമസ് ആദ്യമായാണ് പച്ചനിറത്തിൽ കാപ്പിച്ചെടി പൂവിട്ടത് കാണുന്നത്. റോബസ്റ്റ് ഇനത്തിൽപ്പെട്ട് ഈ കാപ്പിച്ചെടി കഴിഞ്ഞതവണ വെള്ളനിറത്തിലുള്ള പൂവിട്ട്, നല്ല രീതിയിൽ വിളവ് നൽകിയതാണ്. എന്നാൽ ഇത്തവണ മറ്റുചെടികൾ വെള്ളനിറത്തിൽ പൂത്തെങ്കിലും ഈ ചെടി മാത്രം പച്ച നിറത്തിൽ പൂവിടുകയായിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് തോമസ് പറയുന്നു. വിവരമറിഞ്ഞ് നിരവധി പേരാണ് തോമസിലെ വീട്ടിലെ കാപ്പിച്ചെടി കാണാനായി എത്തുന്നത്.

 

കൃഷിവകുപ്പ് സ്ഥലത്തെത്തി ചെടിയുടെ ചിത്രമടക്കം എടുത്ത് പഠനവിധേയമാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, കാലാവസ്ഥ വ്യാതിയാനത്തിൻ്റെ ഭാഗമാകാം ഇത്തരത്തിൽ പച്ച നിറത്തിൽ കാപ്പി പൂവിടാനുള്ള കാരണമെന്നും കരുതുന്നവരുണ്ട്. കുടിയേറ്റമേഖലയിൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കാർഷികവിളകളെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരത്തിൽ പച്ച നിറത്തിൽ കാപ്പി പൂത്തിരിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *