കുട്ടികളിലെ ലഹരി ഉപയോഗത്തിന് അറുതി വരുത്താൻ സാമൂഹിക ഇടപെടൽ ആവശ്യം -മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളിൽ വർധിച്ചു വരുന്ന അക്രമോത്സുകതയും ലഹരി ഉപയോഗവും വേരോടെ അറുത്ത് മാറ്റാൻ നടപടിക്കൊപ്പം സാമൂഹിക ഇടപെടലും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണ് ലഹരി. സർക്കാർ നടപടി കൊണ്ട് മാത്രം പൂർണമായും ഇതിന് അറുതി വരുത്താൻ കഴിയില്ല. തുടർ നടപടികൾ എങ്ങനെ വേണമെന്നത് കൂട്ടായി ആലോചിക്കണം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വിഷയവുമായി ബന്ധപ്പെട്ട് ക്രിയാത്മക നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന മേഖലയിൽ എന്തൊക്കെ ചെയ്യാമെന്ന് വ്യക്തമാക്കണം. അധ്യാപക – വിദ്യാർഥി ബന്ധത്തിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടോ, ഇന്നത്തെ കാലത്ത് അധ്യാപകർ പ്രാഥമികമായി മനഃശാസ്ത്രം കൈകാര്യം ചെയ്യുന്നവർ ആവണ്ടേ തുടങ്ങിയ കാര്യങ്ങളിൽ എന്താണ് അധ്യാപകർക്കുള്ള നിർദേശമെന്നതടക്കം അഭിപ്രായങ്ങൾ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികൾക്കിടയിൽ ലഹരി മരുന്ന് ഉപയോഗവും അക്രമ വാസനയും വർധിച്ചു വരികയാണ്. ഇത് ആഗോള തലത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണ്. ഐക്യരാഷ്ട്രസഭ പറയുന്നത് ലോകത്ത് ആകെ ലഹരി ഉപയോഗത്തിൽ വർധന ഉണ്ടായിരിക്കുന്നുവെന്നാണ്. പ്രശ്നത്തെ കൈയും കെട്ടി നിഷ്‌ക്രിയരായി നോക്കി നിൽക്കാൻ കഴിയില്ല. തെറ്റുകൾ തിരുത്തേണ്ടതുണ്ട്. നാശത്തിലേക്ക് തള്ളിവിടാതെ അവസാനത്തെ ആളെ പോലും രക്ഷിക്കുക എന്ന ലക്ഷ്യമാണ് നമുക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *