കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട് കാരൻ തൂങ്ങി മരിച്ചു.അമ്പലവയൽ നെല്ലാറചാൽ സ്വദേശി പുതിയപാടി വീട്ടിൽ ഗോകുൽ (18) ആണ് മരിച്ചത്.(ചന്ദ്രൻ – ഓമന ദമ്പതികളുടെ മകൻ)
5 ദിവസം മുമ്പാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഒപ്പം കാണാതായത് തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടർന്ന്സ്റ്റേഷനിലെത്തിക്കുകയുമായിരുന്നുവെന്നാണ് ആദ്യം ലഭ്യമാകുന്ന വിവരം. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ രാവിലെ യുവാവ് ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് തൂങ്ങുകയുമായിരുന്നെന്നാണ് സൂചന. ഉടൻ തന്നെ കൽപ്പറ്റ ലിയോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിച്ചിട്ടില്ല.മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ