സുൽത്താൻ ബത്തേരി: 1.16 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം പന്തല്ലൂര്‍ കടമ്പോട് മാമ്പ്ര വളപ്പില്‍ വീട്ടില്‍ ജാബിര്‍ അലി (29) ബത്തേരി പോലീസിന്റെ പിടിയിലായി. കര്‍ണാടകയില്‍ നിന്ന് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് യുവാവ് മയക്കുമരുന്നുമായി പിടിയിലായത്. സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ജിത്ത്, ഡോണിത്ത്, പ്രിവിന്‍ ഫ്രാന്‍സിസ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
