മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്കു മസ്റ്ററിങ് നടത്താനുള്ള സമയം കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇതു സംബന്ധിച്ചു കേന്ദ്രത്തില്‍ നിന്നു കത്തു ലഭിച്ച തായി മന്ത്രി ജി.ആര്‍ അനിലിന്റെ ഓഫിസ് അറിയിച്ചു.കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആര്‍ അനില്‍ കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര – സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു നടപടി. കേരളത്തില്‍ ഇതുവരെ മുന്‍ഗണനാ കാര്‍ഡുകളിലെ 1.37 കോടി ഗുണഭോക്താക്കള്‍ (96.41%) മസ്റ്ററിങ് നടത്തിയതായാണു കണക്ക്. മസറിങ്ങില്‍ കേരളം ദേശീയതലത്തില്‍ തന്നെ മുന്‍പന്തിയിലാണ്.