നിലമ്പൂർ: മലപ്പുറം നിലമ്പൂർ വനത്തിനുള്ളിൽ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മരുത, പുത്തരിപ്പാടം, കരുളായി എന്നിവിടങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്.
മരുതയിൽ 20 വയസുള്ള പിടിയാനയും പുത്തരിപ്പാടത്ത് 10 വയസുള്ള കുട്ടികൊമ്പബനും കരുളായിയിൽ ആറ് മാസം പ്രായമുള്ള ആനക്കുട്ടിയുമാണ്.മരുതയിലെയും പുത്തരിപ്പാടത്തെയും ആനകൾ ചരിഞ്ഞത് രോഗം കാരണമെന്നാണ് നിഗമനം. കരുളായിയിൽ കടുവയുടെ ആക്രമണം മൂലമാണ് കുട്ടിയാന ചരിഞ്ഞതെന്നും വനംവകുപ്പ് അറിയിച്ചു.