വയനാടിന്റെ ചിരകാല സ്വപ്നമായ വയനാട് പാസ്പോർട്ട് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന്. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ക്രമീകരിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. കേന്ദ്രമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന പട്ടികവർഗവകുപ്പ് മന്ത്രി ഒ.ആർ കേളു, പ്രിയങ്ക ഗാന്ധി എം.പി തുടങ്ങിയവർ പങ്കെടുക്കും.
വയനാട് പാസ്പോർട്ട് ഓഫീസ് ഉദ്ഘാടനം 9 ന്
