തൊണ്ടര്‍നാട്: ഏഴ് വയസുകാരിയുടെ നഗ്ന ചിത്രം പകര്‍ത്തുകയും, ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ മധ്യവയസ്‌കനെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. തേറ്റമല മലയില്‍ ബാബു (54) വിനെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷാരംഭത്തിലുമാണ് ഇയ്യാള്‍ കുട്ടിയോട് മോശമായി പെരുമാറിയത്. തുടര്‍ന്ന് കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരവും, ഐ ടി നിയമ പ്രകാരവും മറ്റും കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍
