വയനാട് ചുരത്തിൽ ഇന്ന് പുലർച്ചെ താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾ സഹിതം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറ്റ പിണങ്ങോട് അമൃത നിവാസിൽ അഭിഷേക് (18)പിണങ്ങോട് പറമ്പാടൻ അജ്നാസ് (18) ചുണ്ടയിൽ മോതിരോട്ട് ഫസൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫസൽ ഓടിച്ചിരുന്ന KL 60 D 5143 ബൈക്കും, മറ്റു രണ്ടു പേർ സഞ്ചരിച്ചിരുന്ന KL 11 L 6569 നമ്പർ ബൈക്കുമാണ് പോലീസ് പിടികൂടിയത്. മോഷണത്തിൽ രണ്ടു കേസുകളാണ് താമരശ്ശേരി പോലീസ് റജിസ്റ്റർ ചെയ്തത്.പ്രതികൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ ചോദ്യം ചെയ്തു വരികയാണ്.