മാനന്തവാടി : ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്‌കൂട്ടിയിൽ കടത്താൻ ശ്രമിച്ച അരക്കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി.കണ്ണൂർ എലയവൂർ സൈനബ മൻസിലിൽ മുഹമ്മദ് അനസ്,ചക്കരക്കൽ കൊച്ചുമുക്ക് പുതിയപുരയിൽ വീട്ടിൽ മുഹമ്മദ് നൗഷാദ് പി.പി എന്നിവരെയാണ് പിടികൂടിയത്.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പ്രീവെൻറീവ് ഓഫീസർ മാരായ അബ്ദുൾ സലിം, അനൂപ് ഇ സിവിൽ എക്സൈസ് ഓഫീസർ മാരായ സനൂപ് എം സി, സനൂപ് കെ എസ്, വിപിൻ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ തുടർനടപടിക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഏൽപ്പിച്ചു .