കല്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതർ വീടും, സ്ഥലവും, ജീവിതമാർഗ്ഗവും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും അവരുടെ വായ്പ പുനഃക്രമീകരിക്കാൻ മാത്രമേ കഴിയുവെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അത് ആശ്വാസമല്ല, വഞ്ചനയാണ്. ഈ നിസ്സംഗത അപലപനീയമാണെന്നും ദുരിതബാധിതർക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് നീതി ലഭിക്കുന്നത് വരെ അവരുടെ ശബ്ദം എല്ലാ വേദികളിലും ഉന്നയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രനിലപാട് വഞ്ചനാപരം :പ്രിയങ്ക ഗാന്ധി
