ചെന്നൈ: മത്സ്യബന്ധനത്തിന് ഇടയിലുണ്ടായ അപൂർവമായ അപകടം 29കാരൻ മണികണ്ഠൻ്റെ ജീവന് എടുത്തു. മധുരാന്ധകിലെ തടാകത്തിലാണ് ചൊവ്വാഴ്ച രാവിലെ ദാരുണ സംഭവം നടന്നത്. പതിവുപോലെ മീൻ പിടിക്കാനിറങ്ങിയ മണികണ്ഠൻ ആദ്യമായി പിടിച്ച ചെമ്പല്ലിയെ (പനങ്കൊട്ടൈ) വായിലേയ്ക്ക് വെച്ച ശേഷം അടുത്ത മത്സ്യത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മീൻ ശ്വാസനാളത്തിൽ കുടുങ്ങി മരിച്ചത് അപ്രതീക്ഷിതമായ ദുരന്തമായിരുന്നു ഇത്.
വായിൽ കടിച്ച് പിടിച്ച മത്സ്യത്തിൻ്റെ തല ശ്വാസനാളത്തിൽ കുടുങ്ങി 29കാരന് ദാരുണാന്ത്യം
