ബത്തേരി :ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്.സമീപത്തെ വനത്തിൽ വിറകു ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്.ഗുരുതര പരുക്കേറ്റ ഗോപിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം
ചെതലയത്ത് ആദിവാസി യുവാവിനെ കരടി ആക്രമിച്ചു
