പാലക്കാട്: കല്ലടിക്കോട് മീന്‍വല്ലം തുടിക്കോട് 3 കുട്ടികള്‍ മുങ്ങിമരിച്ചു. തുടിക്കോട് ഉന്നതിയിലെ രാധിക (10), പ്രതീഷ് (4), പ്രദീപ് (7) എന്നിവരാണ് മരിച്ചത്. പ്രകാശന്‍ – അനിത ദമ്പതികളുടെ മക്കളാണ് മുങ്ങിമരിച്ചത്. പ്രതീഷും പ്രദീപും സഹോദരങ്ങളാണ്. പ്രകാശന്റെ അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് രാധിക.
പ്രദേശത്തെ കുളത്തിൽവീണ കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രാവിലെ കുളിക്കാന്‍ പോയ കുട്ടികളെ ഉച്ചയായിട്ടും കാണാതായതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചെത്തിയത്. കുളത്തിന്റെ കരയില്‍ ചെരുപ്പ് കണ്ടതിനെത്തുടര്‍ന്നാണ് അവിടെ പരിശോധന നടത്തിയത്.
കുളത്തിലെ ചെളിയില്‍ മുങ്ങിത്താഴ്ന്നതാകാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. വീട്ടില്‍ കുട്ടികളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.