കണ്ണൂർ : പയ്യാവൂർ ചമതച്ചാലിൽ കാറിടിച്ച് മൂന്നു വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു അപകടം. മുത്തശ്ശി ഷിജിക്ക് അപകടത്തിൽ പരുക്കേറ്റു. കാൽ നടയാത്രക്കാരുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്.അമ്മൂമ്മ ഷിജിക്കും അപകടത്തിൽ പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
കാൽ നടയാത്രക്കാരുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറി; മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം
