ബത്തേരി :ചീരാൽ കരിങ്കാളിക്കുന്ന് താവരിമല രാജേഷിന്റെ മൂരിക്കുട്ടിയെ പുലി കൊന്നു തിന്നു. പാതിഭക്ഷിച്ച മുരികിടവിനെയാണ് കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ആടുകൾ ഉൾപ്പെടെ പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചു കൊന്നിരുന്നു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. പുലിയെ കൂട് വെച്ച് പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ചീരാലിൽ വീണ്ടും പുലി ആക്രമണം: മൂരിക്കിടാവിനെ കൊന്നു
