കല്‍പറ്റ: പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ബത്തേരി വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ പരുക്കുപറ്റിയ വന്യമൃഗങ്ങളെ കൊണ്ടുപോകുന്നതിനായുള്ള ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. തുടര്‍ന്ന് നാലരക്ക് നൂല്‍പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ വകയിരുത്തി വാങ്ങി നല്‍കുന്ന മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ കൈമാറ്റവും, തുടര്‍ന്ന് രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ വകയിരുത്തി റോബോര്‍ട്ടിക് ഫിസിയോതെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും എം പി നിര്‍വഹിക്കും. തിങ്കളാഴ്ച 12.45ന് കല്‍പറ്റ പാസ്‌പോര്‍ട്ട് ഓഫിസ് സന്ദര്‍ശിക്കും. മൂന്നരക്ക് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ആറു മണിക്ക് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിക്കും.
പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തില്‍
