തൃശൂർ : പൂരപ്രേമികളുടെ കണ്ണും മനവും കവർന്ന് സാംപിൾ വെടിക്കെട്ട് .മണ്ണിൽ നിന്നു മാനത്തേക്ക് ഇടിയും മിന്നലും എയ്തു വിട്ടു സാംപിൾ വെടിക്കെട്ട്. നാള ത്തെ പൂരത്തിന്റെ വിളംബരമായി സാംപിളെന്ന വിശേഷണം വിറച്ചു പോകും വിധം പൂരം വെടിക്കെട്ടിന്റെ മികവോടെ തിരുവമ്പാടിയും പാറമേക്കാവും കരിമരുന്നിൽ അത്ഭുതം വിരിയിച്ചു. നക്ഷത്രങ്ങളില്ലാതെ മങ്ങിനിന്ന ആകാശത്ത് കുഴിമിന്നലും അമിട്ടും താരകങ്ങളായി തെളിഞ്ഞിറങ്ങി.
നെഞ്ച് വിങ്ങുന്ന ശബ്ദഘോഷത്തിനിടെ നിറങ്ങളെത്രയെന്നു കണ്ണഞ്ചി നിന്നവരോടു പൂരാവേശം പറഞ്ഞു, എണ്ണാമെങ്കിൽ എണ്ണിക്കോ! സമീപകാലത്തു കണ്ടതിലേറ്റവും വലിയ ജനക്കൂട്ടത്തിനു മുന്നിൽ രാത്രി 7.25നു തി രുവമ്പാടിയാണു സാംപിളിന് ആദ്യം തിരികൊളുത്തിയത്. 8 മിനിറ്റു നീണ്ടുനിന്ന പ്രകമ്പനത്തിൽ മണ്ണും മനസ്സുകളും വിറച്ചു. കൂട്ടപ്പൊരിച്ചിലിനൊടുവിൽ സാംപിൾ അവസാനിക്കുമ്പോൾ കാഴ്‌ചക്കാരുടെ കണ്ണിൽ നിറ വിസ്മയമായി