മാനന്തവാടി: മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച കർണാടക ആർടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.പെരിന്തൽമണ്ണ ചെമ്മല മഹല്ലിൽ താസിച്ചിരുന്ന മണ്ണേങ്ങൽ എളേടത് മൊയ്‌ദീൻ എന്നവരുടെ മകൻ ഹുസൈൻ (55) ആണ് മരിച്ചത്.പെരിന്തൽമണ്ണയിൽ നിന്നും വയനാട് സന്ദർശിക്കാനായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാളായിരുന്നു ഹുസൈൻ.