ന്യൂഡല്‍ഹി: ഇന്ത്യയെ ഭയപ്പെടുത്താനായെത്തിയ പാക് യുദ്ധ വിമാനവും പണി വാങ്ങി കൂട്ടി. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിക്കാനായിരുന്നു പാകിസ്ഥാന്‍ ശ്രമം. ഇതിന് വേണ്ടി ചൈനയില്‍ നിന്നും സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി. ഇതിനെ ഇന്ത്യ വെടിവച്ചിട്ടു. ഇന്ത്യയുടെ ആകാശ് മിസൈലാണ് ആ ദൗത്യം നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ ആകാശ പാതയിലേക്ക് കയറാനുള്ള കരുത്ത് പാക്കിസ്ഥാനില്ലെന്ന് കൂടി പറയുകായണ് ഇതിലൂടെ ഇന്ത്യ. വ്യാജ ആരോപണങ്ങളുമായി പാക്കിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന കള്ളക്കഥയാണ് അവര്‍ പറയുന്നത്. ഇന്ത്യന്‍ സൈനിക കേന്ദ്രം തകര്‍ത്തുവെന്നും പറയുന്നു. എന്നാല്‍ ഇതെല്ലാം പൊള്ളത്തരമാണ്.
ചൈനയില്‍ നിന്നും കിട്ടിയ യുദ്ധ വിമാനം ഇന്ത്യ വെടിവച്ചിട്ട നിരാശയിലാണ് പാക്കിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂരിലെ പ്രതിരോധത്തിലൂടെ താരമാകുകയാണ് ഇന്ത്യയുടെ ആകാശ് മിസൈല്‍. ഈ മിസൈലാണ് ചൈനയുടെ പാക്കിസ്ഥാനുള്ള യുദ്ധ വിമാന സമ്മാനത്തിന്റെ ദൗര്‍ബല്യം ലോകത്തെ അറിയിച്ചത്. ഇതോടെ തീക്കൊള്ളി കൊണ്ട് തലചൊറിയുകയായിരുന്നു എന്ന് പാക്കിസ്ഥാനും തിരിച്ചറിയുന്നു പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം നാളാണ് ഇന്ത്യയുടെ തിരിച്ചടി
പാക് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനായി ആദ്യ വിവിധോദ്ദേശ്യ ജെ.എഫ്-17 യുദ്ധവിമാനം കേടുപാടുകള്‍ തീര്‍ത്ത് പാക്കിസ്ഥാന് ചൈന കൈമാറിയത് 2019ലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വിമാന നിര്‍മാണ-വികസന പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇത്തരം ഏക എന്‍ജിന്‍ ജെറ്റുകളുടെ ആദ്യ ബാച്ച് 2007ല്‍ കൈമാറിയിരുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കുന്നത് 2017ലാണ് തുടങ്ങിയത്. ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാങ്ഷ 5712 വിമാന വ്യവസായ സ്ഥാപനമാണ് വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് വിമാനം പാകിസ്ഥാന് നല്‍കിയത്. പാക്കിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കുന്ന പ്രധാന രാജ്യമാണ് ചൈന.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് യുദ്ധവിമാന കൈമാറ്റം 2019ല്‍ നടത്തിയത്. ഇന്ത്യയുടെ തേജസിന് മുന്നില്‍ ജെ.എഫ് 17 ഒന്നുമല്ലെന്ന വിലയിരുത്തല്‍ അന്നു തന്നെ ഉയര്‍ന്നിരുന്നു. ഇന്ന് ഇന്ത്യ ആ വിമാനം വെടിവച്ചിടുമ്പോള്‍ ചൈനയുടെ ചതി പാക്കിസ്ഥാന്‍ വീണ്ടും അനുഭവിച്ച് അറിയുകയാണ്. മുമ്പും ചൈനയുടെ യുദ്ധ സമ്മാനങ്ങള്‍ പാക്കിസ്ഥാനെ ചതിച്ച കഥ ലോക മാധ്യമങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് വീണ്ടും സംഭവിക്കുകയാണ്