വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ പ്രോട്ടോഡീക്കൺ ഡൊമിനിക് മാംബർട്ടി, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ പുതിയ മാർപ്പാപ്പയായി സ്ഥിരീകരിച്ചു.പോപ്പ് ലിയോ XIV റോമിന്റെ 267-ാമത് ബിഷപ്പും കത്തോലിക്കാ സഭയുടെ പുതിയ തലവനുമാണ്.
ആദ്യത്തെ അമേരിക്കൻ മാർപ്പാപ്പ.69 -കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (Robert Francis Prevost) ആണ് പുതിയ മാര്‍പ്പാപ്പ. ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന് ശേഷം ഇപ്പോൾ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നു.