തിരുവനന്തപുരം :എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2025 മെയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പത്താം തരം പഠിച്ചിരുന്ന സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യമോ, പ്രദേശത്തെ ഹയർ സെക്കണ്ടറി സെക്കന്ററി സ്കൂളിലെ കമ്പ്യൂട്ടർ ലാബോ ഉപയോഗിച്ച് അധ്യാപകരുടെ സഹായത്താലോ, സ്വന്തമായോ അപേക്ഷക സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 20 ആണ്. ട്രയൽ അലോട്ട്മെന്റ് മെയ് 24നാണ്.
ആദ്യ ഘട്ടത്തിലെ മൂന്നാം അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18-ന് ക്ലാസുകൾ ആരംഭിക്കും. കഴിഞ്ഞ വർഷം ക്ലാസുകൾ ആരംഭിച്ചത് ജൂൺ 24നായിരുന്നു.