കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. 3 പുരുഷന്മാരും ഒരു സ്ത്രീയും അടക്കം 4 പേർ മരിച്ചു.മാഹി പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ ,അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മൂരാട് ദേശീയ പാത അപകടത്തിൽ മരണപ്പെട്ടത്.ഒരാളുടെ നില അതീവ ഗരുതരമായി തുടരുകയാണ്. ട്രാവലറിൽ സഞ്ചരിച്ച 8 പേർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .വടകര രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്.
വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
