ബത്തേരി ടൗണിൽ വീണ്ടും പുലി സാന്നിധ്യം കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യുവിന്റെ വീട്ടിലെത്തിയ പുലി കൂട് തകർത്തു കോഴികളെ കൊന്നുതിന്നു. കഴിഞ്ഞമാസവും സമീപപ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം വീടിന് സമീപം സ്ഥാപിച്ച കോഴിക്കൂട്ടിൽ നിന്നുമാണ് കോഴികളെ പിടികൂടിയത് 7 കോഴികളെ കാണാതായി നാലു കരിങ്കോഴികളും മൂന്നു മുട്ടക്കോഴികളും ആണ് മാത്യുവിനെ നഷ്ടമായിരിക്കുന്നത് ഇതിൽ ഒരു കോഴിയെ ചത്തനിലയിൽ അദ്ദേഹത്തിന് പറമ്പിൽ തന്നെ കണ്ടെത്തി കോഴികൂടിന്റെ വശങ്ങളിൽ സ്ഥാപിച്ച നെറ്റുകൾ തകർത്താണ് പുലി കോഴികളെ പിടികൂടി കൊന്നുതിന്നത് ‘ശബ്ദം കേട്ടപ്പോൾ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി കോഴികളെ പിടികൂടുന്നത് ദൃശ്യം ശ്രദ്ധയിൽ പെട്ടെത്.ഇദ്ദേഹത്തിന്റെ പറമ്പിൽ തന്നെ പുലി കോഴികളെ കൊന്നു തിന്നഅവശിഷ്ടങ്ങളുണ്ട്.
തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനുള്ള നടപടി ഉണ്ടാകണമെന്ന് നാട്ടുകാരുടെ ആവശ്യം കഴിഞ്ഞമാസം ആദ്യം ഫെയർലാൻഡിലും പുലി സാന്നിധ്യം സ്വീകരിച്ചിരുന്നു. തുടർച്ചയായി ബത്തേരി ടൗണിൽ പുലി സാന്നിധ്യമുണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിട്ടുണ്ട്