കോഴിക്കോട് :കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വൈറ്റ് റോസ് എന്ന സ്വകാര്യ ബസും കുറ്റ്യാടി ഭാഗത്തേക്കു വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ബസ് ആദ്യം കാറിൽ ഇടിച്ച ശേഷം പിന്നീട് ടിപ്പറിലും ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു .
കണ്ടക്ടർ അടക്കം പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നേരം കുറ്റ്യാടി പേരാമ്പ്ര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.