2025 ഫെബ്രുവരിയിൽ നടന്ന എൽഎസ്എസ്- യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. എൽഎസ്എസ്സിന് ആകെ 1,08,421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30,380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 28.02 ആണ് വിജയശതമാനം. യുഎസ്എസിന് 91,151കുട്ടികൾ പരീക്ഷ എഴുതിയതിൽ 38,782 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി വിജയശതമാനം 42.55. 1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്കും യോഗ്യത നേടി. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. യുഎസ്എസ് പരീക്ഷയുടെ റെക്റ്റിഫൈഡ് ഉത്തര സൂചികയും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
വെബ്സൈറ്റുകൾ:
https://pareekshabhavan.kerala.gov.in
https://bpekerala.in/lss_us
s_2025