മലപ്പുറം: കാളികാവിൽ റബർ ടാപ്പിംഗ് തൊഴിലാളിയെ പുലി കടിച്ചു കൊന്നു.ടാപ്പിംഗ് തൊഴിലാളി ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ ആണ് മരിച്ചത്.ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെ കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ ഗഫൂറിനെ പുലി ആക്രമിക്കുകയായിരുന്നു.റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ അടുത്തത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കല്ലാമല സ്വദേശിയായ ഗഫൂര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സമദ് എന്നയാളാണ് ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. പുലി ഗഫൂറിന് നേര്‍ക്ക് ചാടി, വലിച്ചുകൊണ്ടുപോവുകയായിരുന്നു.
സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. അന്വേഷണത്തില്‍ സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിര്‍ത്ഥിയിലേക്ക് യാത്ര സൗകര്യമില്ലാത്തതിനാല്‍ കാല്‍നടയായാണ് പോലീസും സംഘവും പോയിരുന്ന
ത്.