ചെന്നൈ: ചെന്നൈയിൽ ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് ദേശീയ കൌൺസിൽ യോഗത്തിൽ പുതിയ ദേശീയ കമ്മിറ്റിയ നിലവിൽ വന്നു. തമിഴ്നാട് നിന്നുള്ള ഖാദർ മൊയ്‌ദീൻ ദേശീയ പ്രസിഡന്റും കേരളത്തിൽ നിന്നുള്ള പി കെ കുഞ്ഞാലികുട്ടി ദേശീയ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ ആണ് വയനാട്ടുകാരിയായ ജയന്തി രാജനും സെക്രട്ടറി ആയി ഇടം നേടിയത്. എഴുത്തുകാരിയും ആക്റ്റീവിസ്റ്റും ദേശീയ അവാർഡ് ജേതാവുമായ ഫാത്തിമ മുസഫറും വനിതാകളായ സെക്രട്ടറിമാരിൽ ഉണ്ട്. പുൽപള്ളി ഇരുളം സ്വദേശിയായ ജയന്തി രാജൻ പൂതാടി പഞ്ചായത്ത് അംഗവും , കെല്ലൂർ ഡിവിഷനിൽ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ജയന്തി രാജൻ ദേശീയ സെക്രട്ടറി ആകുന്നത്