പനമരം:പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാതോത്തു പൊയിൽ വാകയാട്ട് ഉന്നതിയിലെ സഞ്ജു (24) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തിനോടൊപ്പം ചങ്ങാടത്തിൽ മീൻ പിടിക്കുന്നതിനിടെ പുഴയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. ഫയർഫോഴ്‌സും സി.എച്ച് റസ്ക്യൂ ടീമും സംയുക്തമായാണ് തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
