മേപ്പാടി 900 കണ്ടിയിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവം: റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ

മേപ്പാടി: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ രണ്ട് പേർഅറസ്റ്റിൽ. 900 കണ്ടിയിലെ എമറാൾഡിന്റെ ടെന്റ് ഗ്രാം എന്ന റിസോർട്ടിലെ മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തു.ഇവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റ് ആണ് തകർന്ന് വീണതെന്നാണ് വിവരം. ദ്രവിച്ച മരത്തടികൾ കൊണ്ട് ഉണ്ടാക്കിയ ടെന്റിലുണ്ടായ അപകടത്തിലാണ് മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്‌മ (24) മരിച്ചത്. വിനോദ സഞ്ചാരകേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട്  ചേർന്നു പ്രവർത്തിക്കുന്ന എമറാൾഡ് 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ വ്യാഴാഴ്‌ച പുലർച്ചെരണ്ടോടെയാണ് അപകടം നടന്നത്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *