സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

ബത്തേരി :തൊഴിലന്വേഷകര്‍ക്ക് തണലായി സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളംജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍നിര്‍വഹിച്ചു.

 

ജോബ് സ്‌റ്റേഷന്‍ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള തൊഴില്‍ മേഖലകളില്‍ വൈദഗ്ത്യമുള്ളവരാക്കാന്‍ മികച്ച പരിശീലനം പദ്ധതിയുടെ ഭാഗമായി നല്‍കും. ജില്ലയില്‍ ആരംഭിച്ച സുല്‍ത്താന്‍ ബത്തേരി, പനമരം ജോബ് സ്റ്റേഷനുകളില്‍ ജൂണ്‍ മുതല്‍ അസാപ്, കെ ഡിസ്‌ക്, കേസ്(കെഎഎസ്ഇ), കില തുടങ്ങിയ പരിശീലന ഏജന്‍സികള്‍ മുഖേന നൈപുണി വികസനത്തിനാവശ്യമായ പരിശീലനം ആരംഭിക്കും. ഒന്നര വര്‍ഷത്തിനകം അഞ്ച് ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ സ്‌കില്‍ പരിശീലനം ലഭ്യമാക്കും. ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സംവിധാനത്തിലൂടെ സൗജന്യമായാണ് തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്നത്. ഡിഡബ്ല്യൂഎംഎസ് വെബ്‌സൈറ്റിലൂടെ നിലവില്‍ 6000ത്തിലധം രജിസ്‌ട്രേഷനുകള്‍ നടന്നിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജൂണ്‍ ആദ്യവാരം തൊഴില്‍ദാതക്കളുമായി സംരംഭക മീറ്റ് സംഘടിപ്പിക്കും. കൃത്യമായ പരിശീലനം നല്‍കിയാല്‍ തൊഴില്‍ ഉറപ്പാക്കാന്‍ തൊഴില്‍ദാതക്കള്‍ തയ്യാറായിട്ടുണ്ടെന്ന് ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈവിധ്യമാര്‍ന്ന മേഖലകളിലും വിഷയങ്ങളിലുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വിജ്ഞാന കേരളം കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. നഗരസഭയുടെ പ്രവൃത്തി ദിവസങ്ങളില്‍ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ജോബ് സ്റ്റേഷനിലൂടെ ഉപയോഗപ്പെടുത്താം.

 

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍ അധ്യക്ഷനായ പരിപാടിയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, വിജ്ഞാനകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് മാസ്റ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍പി കെ ബാലസുബ്രഹ്മണ്യന്‍, ജോയിന്റ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പിഎന്‍ സുരേന്ദ്രന്‍, ജനറല്‍ എക്സ്സ്റ്റെഷന്‍ ഓഫീസര്‍ കെ പി ശിവദാസന്‍, ഡിഎസ്‌സി ചെയര്‍പേഴ്‌സണ്‍ ലത ശശി, വ്യാപാരി-വ്യവസായ ഏകോപന സമിതി അംഗം മത്തായികുഞ്ഞ്,ടൂറിസം അസോസിയേഷന്‍ പ്രധിനിധികളായ ബാബു കയ്യാലക്കല്‍,സന്ധ്യ ത്രീടൂട്ട്‌സ് എന്നിവര്‍ സംസാരിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *