മാനന്തവാടി :പിലാക്കാവ് റോഡിലെ ഇല്ലത്തുമൂല കുനാരത്ത് വീട്ടിൽ നൗഫലിന്റെ വീട്ടിലേക്കാണ് ഇന്ന് വൈകിട്ട് 5.30 ഓടെ വാഹനം പാഞ്ഞ് കയറിയത്. പിലാക്കാവിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന ഥാർ ജീപ്പ് വീടിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റ് തകർത്ത് വീട്ടിലേക്ക് കയറുകയായിരുന്നു. അടുത്ത വീട്ടിലെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ വീട്ടുകാർ പോയ സമയത്തായിരുന്നു അപകടം. വീടിന്റെ മുൻവശം ഭാഗികമായി തകർന്നു