സുൽത്താൻ ബത്തേരി: ബത്തേരി സെൻ്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞയുടനെ നായ്ക്കട്ടി ഫോറസ്‌ററ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്തു എത്തി പരോശോധന നടത്തിയതായും ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതായും വനം വകുപ്പ് അറിയിച്ചു. തുടർന്ന് പുലർച്ചെ 4 മണി മുതൽ ഇരുളം സ്‌റ്റേഷൻ ജീവനക്കാർ ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും പുലിയെ കണ്ട ഭാഗങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. പ്രഭാത സവാരിക്കാർക്കും രാവിലെ പോകുന്ന യാത്രക്കാർക്കും വേണ്ടി സ്ഥലത്തു വനം വകുപ്പ് 7 മണി വരെ കാവൽ നിൽക്കുകയും ചെയ്തു. ഇന്ന് രാവിലെ മുതൽ ബത്തേരി ആർ ആർ ടി ടീമും ഇരുളം സ്‌റ്റേഷൻ ജീവനക്കാരും ഈ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയും പുലി ഒളിച്ചിരിക്കുവാൻ സാധ്യത ഉള്ള സ്ഥലങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതുമാണെന്നും വനം വകുപ്പ് അറിയിച്ചു.
ബത്തേരി സെൻ്റ് ജോസഫ് സ്കൂളിന് സമീപം പുലിയെ കണ്ട സംഭവം; വനം വകുപ്പ് തിരച്ചിൽ നടത്തി
