കോടഞ്ചേരി: കോടഞ്ചേരിക്ക് അടുത്ത് തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഷോക്കേറ്റ് മരിച്ചു. മരിച്ച കുട്ടികൾ സഹോദരങ്ങളാണ്. ശക്തമായ കാറ്റിൽ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് ലൈൻ പൊട്ടി വെള്ളത്തിൽ വീണതാണ് കുട്ടികൾക്ക് ഷോക്കേറ്റത്.
ഉടനെ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോടഞ്ചേരി അങ്ങാടിയിൽ മീൻ കച്ചവടം നടത്തുന്ന ചന്ദ്ര കുന്നേൽ ബിജു – ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14) എബിൻ (10) എന്നിവരാണ് മരിച്ചത്
.