മാനന്തവാടി തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം. പ്രതി ദിലീഷിനെയും മരിച്ച പ്രവീണയുടെ മകൾ 9 വയസ്സുകാരിയെയും കണ്ടെത്തി.
ദിലീഷിനെയും പെൺകുട്ടിയെയും സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.
ഇന്നലെയാണ് പ്രവീണയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൂത്തമകൾക്കും വെട്ടേറ്റിരുന്നു. കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇതേതുടർന്ന് ഇളയ മകളെയും പ്രതിയെയും കാണാതായിരുന്നു. പോലീസും ഫയർഫോഴ്സും വനം വകുപ്പ് ചേർന്നാണ് ഇവർക്കായുള്ള തിരച്ചിൽ നടത്തിയത്. തുടർന്ന് ഇന്ന് രാവിലെ ദിലീഷിനെയും പെൺകുട്ടിയെയും സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്