രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു, കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

ദില്ലി: വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. പരിശോധനകൾ നടക്കുന്ന കേരളത്തിൽ കേസുകളുടേയും എണ്ണം കൂടുന്നത്. കേരളത്തിൽ കൊവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടും പരിശോധനകൾ നടക്കുന്നത് കൊണ്ടുമാണ് കേസുകൾ ഉയരുന്നത് 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇപ്പോഴും കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ദക്ഷിണേഷ്യയിൽ കൊവിഡ് കേസുകളിൽ വർധനവിന് കാരണം ജെ എൻ 1 വേരിയൻറ് (ഓമിക്രോണിൻ്റെ ഒരു ഉപ-വേരിയൻറ്) വ്യാപിക്കുന്നതാണ്. ഈ വേരിയൻറ് വളരെ സജീവമാണെങ്കിലും ലോകാരോഗ്യ സംഘടന (WHO) ഇതുവരെ ഇതിനെ കുറിച്ച് ആശങ്കാജനകമായ വേരിയൻ്റായി തരംതിരിച്ചിട്ടില്ലെന്ന് വിദഗ്ധർ പറഞ്ഞു. സാധാരണയായി അത്ര ലക്ഷണങ്ങൾ ഗുരുതരമല്ലാത്തതും അണുബാധയേറ്റവർ നാല് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നവരുമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം തുടങ്ങിയ ചില സാധാരണ ലക്ഷണങ്ങൾ


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *