തിരുവനന്തപുരം: ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. ഡോക്ടർമാർ അനുവദിച്ചാൽ അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെയാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് അഫാൻ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.