മാനന്തവാടി : പാൽചുരത്തിൽ ഗതാഗതം നിരോധിച്ചു.ഇന്നലെ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട പാൽച്ചുരത്തിൽ ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ച് കണ്ണൂർ കളക്ടർ ഉത്തരവിട്ടു.
ഇതു വഴി പോകേണ്ട യാത്രികർ പേരിയ ചുരം വഴി സഞ്ചരിക്കണ മെന്നും ഉത്തരവിൽ പറയുന്നു.ചുരത്തിലെ മണ്ണ് ഇന്നലെ തന്നെ നീക്കി ഗതാഗത സൗകര്യം പുനസ്ഥാപിച്ചെങ്കിലും അപകട സാധ്യത മുൻനിർത്തിയാണ് നിരോധനം.പൊതുമരാമത്ത് വിദഗ്ധർ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമേ ഗതാഗതത്തിനായി ചുരം തുറന്ന് നൽകുകയുള്ളൂ.വയനാട്ടിലേക്കുള്ള മറ്റ് ചുരങ്ങൾ നിലവിൽ ഗതാഗത യോഗ്യമാണ്.എന്നിരുന്നാലും കനത്ത മഴയും മറ്റുമുള്ളപ്പോൾ ചുരങ്ങളിലൂടെ യുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.