സുൽത്താൻബത്തേരി :വയനാട് വന്യജീവിസങ്കേതത്തിൽ മാനിനെ വേട്ടയാടിയ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂൽപ്പുഴ മുക്കുത്തികുന്ന് പുളിക്കചാലിൽ പി.എസ്. സുനിൽ(59), തടത്തിൽചാലിൽ റ്റി.എസ്സന്തോഷ് (56), പുത്തൂർകൊല്ലി പി.കെ രാധാകൃഷ്ണൻ (48), വാളംവയൽ ബി.എം ശിവ രാമൻ (62) എന്നിവരാണ് വനംവകുപ്പിൻ്റെ പിടിയിലായത്. സുനിലിന്റെ വീട്ടിൽവെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ നാലുപേരും പിടിയിലാകുന്നത്