പുതിയ അധ്യയന വർഷ ആരംഭം:നെന്മേനിയിൽ വിദ്യാലയങ്ങളിൽ പരിശോധന നടത്തി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

സുൽത്താൻ ബത്തേരി : പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നെന്മേനി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പരിശോധന നടത്തി. കുട്ടികൾ പഠനത്തിന് എത്തുമ്പോൾ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് സ്കൂൾ അധികൃതരുമായി ചർച്ച നടത്തി.കാട് മൂടി കിടക്കുന്ന സ്ക്കൂൾ പരിസര പ്രദേശങ്ങൾ പഞ്ചായത്ത് ചിലവിൽ വെട്ടി വൃത്തിയാക്കാൻ നിർദേശം നൽകി. അതാത് സ്ക്കൂളുകളിലെ പി ടി എ കളുടേയും കുടുംബശ്രീ പ്രവർത്തകരുടേയും ക്ലബ്ബുകളുടേയും സഹകരണത്തോടെ മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. മഴക്കാല ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മൂന്ന് വിദ്യാലയങ്ങളിൽ ക്യാമ്പിന് ശേഷം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അനന്തൻ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി,വി ടി ബേബി, സുജാത ഹരിദാസ് ,അനിത കോട്ടയിൽ സെക്രട്ടറി എം ബി ലതിക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *