തൊണ്ടർനാട് മട്ടിലയത്തു നിന്നും ബുള്ളറ്റിൽ കടത്തുകയായിരുന്ന 13.8 ഗ്രാം എം ഡി എം എ പിടികൂടി. അഞ്ചൽ റോഷൻ [32] നിന്നാണ് എം ഡി എം എ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊണ്ടർനാട് സി ഐ അഷ്റഫ് എസ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വില വരുന്ന എംഡി എം എ പിടികൂടിയത്. എസ് ഐ അബ്ദുൽ അസീസ്, പ്രശാന്ത്, എസ്പിസിഒ യൂനുസ്, വിമൽജിത്ത്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
എംഡിഎംഎയുമായി യുവാവ് പിടിയിൽ
