ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വന്യമൃഗങ്ങളെ ഷോക്കേൽപ്പിച്ച് പിടികൂടി ഇറച്ചിയാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. അങ്ങാടിശ്ശേരി സ്വദേശികളായ പി.ബിജു, കിച്ചു എന്ന ധനിൽ, ചീയമ്പം73 ലെ അമരക്കുനി സന്തോഷ് എന്നിവരാണ് പിടിയിലായത്. വെരുക്, കാട്ടുപന്നി എന്നീ മൃഗങ്ങളുടെ ഇറച്ചിയാണ് ഇവർ വിൽപ്പന നടത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി സുന്ദരേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽപ്പന:3 പേർ പിടിയിൽ
