തെങ്ങ് പരിപാലനവും ശാസ്ത്രീയ വളപ്രയോഗവും

തെങ്ങു പരിപാലനത്തിൻ്റെ ഏറ്റവും പ്രധാന ഭാഗം വളപ്രയോഗമാണ്. പണ്ടുകാലങ്ങളിൽ തെങ്ങിൻ തോപ്പ് കിളച്ച് ,കളകളെ നശിപ്പിക്കുമായിരുന്നു. കിളക്കുമ്പോൾ മണ്ണിൽ വായുസഞ്ചാരമുണ്ടാവുകയും ,മഴ പെയ്യുമ്പോൾ വെള്ളം മണ്ണിൽ സംഭരിച്ചു നിർത്തുവാനും ,മണ്ണിനടിയിലെ കീടങ്ങൾ ,പുഴുക്കൾ ,മുട്ടകൾ എന്നിവ കിളയലിലൂടെ നശിക്കുന്നു. കിളകഴിഞ്ഞ ശേഷം തെങ്ങിന് തടം എടുക്കണം. പണ്ടുകാലങ്ങളിൽ തെങ്ങിൻ തോപ്പുകളിൽ തെങ്ങിന് തടം തുറക്കുന്നത്, പതിവായിരുന്നു. എല്ലാ വർഷവും കൃത്യമായി കാലവർഷത്തിനു മുൻമ്പ് തടം തുറന്ന് ജൈവ രാസവളപ്രയോഗങ്ങൾ നടത്തുന്നത് പതിവായിരുന്നു.തെങ്ങിൻ്റെ ചുവട്ടിൽ നിന്ന് 2 മീറ്റർ വ്യാസാർധത്തിൽ വൃത്താകൃതിയിലുള്ള തടങ്ങളാണ് തുറക്കേണ്ടത്‌.തടം തുറക്കുന്നത് പ്രധാനമായും വളം ചേർക്കുവാൻ വേണ്ടിയാണ്.വളം വലിച്ചെടുക്കുന്ന വേരുകൾ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് ചുവട്ടിൽ നിന്നും 2 മീറ്ററിനുള്ളിലാണ്. ആയതിനാൽ തെങ്ങിൻ്റെ തടവും 2 മീറ്റർ വ്യാസത്തിൽ തുറക്കുന്നത്. തെങ്ങിന് തടം തുറക്കുന്നതു വഴി മഴവെള്ളം ഒഴുകിപ്പോകാതെ തെങ്ങിൻ തടത്തിൽ കെട്ടി നിന്ന് മണ്ണിലേക്ക് താഴുകയും ചെയ്യുന്നു. നമ്മുടെ പൂർവ്വീകർ ചെയ്തിരുന്ന മഴവെള്ള സംഭരണ മാർഗ്ഗം കൂടിയായിരുന്നു തെങ്ങിന് തടം തുറക്കൽ വഴി നടന്നിരുന്നത്. കാലം മാറിയപ്പോൾ തെങ്ങിന് തടം തുറക്കുന്നതും ,ശരിയായ രീതിയിൽ വളപ്രയോഗം നടത്തുന്നതും നമ്മൾ മറന്നു തുടങ്ങി. തെങ്ങിൻ്റെ വളപ്രയോഗം എല്ലാവരെയും ഒന്നു കൂടെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വളപ്രയോഗത്തെക്കുറിച്ച് വിവരിക്കുന്നത്.

 

തെങ്ങിൻ തൈ നട്ട് ആദ്യ വർഷം മുതൽ മണ്ണറിഞ്ഞ് വളം ചേർക്കേണ്ടതാണ്. ശരിയായ വളർച്ചയ്ക്കും നല്ല ഉൽപ്പാദനത്തിനും ,ദീർഘകാലത്തെ വിളവിനും ശാസ്ത്രീയമായി ശുപാർശ ചെയ്തിട്ടുള്ള വളപ്രയോഗങ്ങൾ വർഷംതോറും ചെയ്യണം.

 

തെങ്ങിൻ്റെ വളർച്ചയ്ക്കും ഉൽപ്പാദനത്തിനും ,നെട്രജൻ ( N,) ഫോസ്ഫറസ് ( P) ,പൊട്ടാഷ് (K ), NPK മൂലകങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. കൂടാതെ തെങ്ങിൻ്റെ വളർച്ചയ്ക്ക് സൂക്ഷ്മമൂലകങ്ങളും ആവശ്യമാണ്. തെങ്ങിൻ്റെ, വളർച്ച കൂട്ടുവാനും ഉൽപ്പാദനക്ഷമത കൂട്ടുന്നതിനും ,കൊപ്രയുടെ അളവു കൂട്ടുന്നതിനും സഹായിക്കുന്നത് നെട്രജനും ,ഫോസ്ഫറസും പൊട്ടാഷുമാണ്.

 

തെങ്ങിൻ്റെ വളർച്ചയിൽ നൈട്രജൻ്റ പങ്ക് ?

 

1) തെങ്ങിൻ തൈകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

2) വേഗത്തിൽ പുഷ്പ്പിക്കുവാൻ സഹായിക്കുന്നു.

3) കൂടുതൽ പെൺ പുഷ്പ്പങ്ങളെ ഉൽപ്പാദിപ്പിക്കുവാൻ സഹായിക്കുന്നു.

4) നൈട്രജൻ അധികമായാൽ കൊപ്രയുടെ അളവ് കുറയും .

5) നൈട്രജൻ്റെ കുറവ് ഓല മുരടിക്കുന്നതിനും ,മഞ്ഞളിക്കുന്നതിനും കാരണമാകുന്നു.

6) ഫോസ്ഫറസും ,പൊട്ടാഷും ആവശ്യമായ തോതിൽ നൽകിയാലെ തെങ്ങിൻ്റെ വളർച്ചയിലും ,ഉൽപ്പാദനക്ഷമതയിലുമുള്ള നൈട്രജൻ്റെ കാര്യക്ഷമത നന്നായി പ്രകടമാവുകയുള്ളു.

8) ജൈവ വളങ്ങളിൽ കടലപിണ്ണാക്കിൽ ധാരാളം നൈട്രജൻ അടങ്ങിയിട്ടുണ്ട്.

9 ) യൂറിയ ,അമോണിയം സൾഫേറ്റ് ,ഫാക്ടംഫോസ് എന്നിവ നൈട്രജൻ അടങ്ങിയ രാസവളങ്ങളാണ്.

 

 

തെങ്ങിൻ്റെ വളർച്ചക്കും ഉൽപ്പാദനത്തിനും ഫോസ്ഫറസിൻ്റെ പങ്ക് ?

 

1) ഫോസ്ഫറസ് തെങ്ങിൻ തൈയുടെ വളർച്ചക്ക് അത്യവശ്യമാണ്. തൈയുടെ കണ്ണാടി ഭാഗം(കടവണ്ണം വയ്ക്കാൻ ) കനം വയ്ക്കാൻ സഹായിക്കുന്നു.തന്മൂലം തെങ്ങ് പെട്ടന്ന് തടിവയ്ക്കുന്നതിനും ഓലകളുടെ എണ്ണം കൂടുന്നതിനും സഹായിക്കുന്നു.

2) ഫോസ്ഫറസ് കുറഞ്ഞാൽ വേരിൻ്റെ വളർച്ച മുരടിക്കുകയും പുഷ്പ്പിക്കൽ വൈകുകയും ചെയ്യുന്നു.

3) ഫോസ്ഫറസിൻ്റെ കുറവുകൊണ്ട്, ചൊട്ടയിടുന്നതിന് കാലതാമസം വരുകയും , തേങ്ങ പാകമാകുവാൻ കാലതാമസം വരുകയും ചെയ്യുന്നു..

4) ഫോസ്ഫറസ് കൂടിയാൽ കൊപ്രയുടെ അളവു കുറയുകയും ,പേട്ടു തേങ്ങ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

5) തെങ്ങിൻ്റെ തടിയുടെ വലിപ്പം കുറയുന്നതിനും കാരണമാകുന്നു.

6) സൂപ്പർ ഫോസ്ഫേറ്റ് ഫോസ്ഫറസ് അടങ്ങിയ രാസവളമാണ്.

7) ജൈവ കൃഷി ചെയ്യുന്നവർ എല്ലുപൊടി ,കടലപിണ്ണാക്ക് മുതലായവ ഇടാം

 

തെങ്ങിൻ്റെ കായ്ഫലം കൂട്ടാൻ പൊട്ടാഷ്?

 

1) തെങ്ങ് വളരെ വേശം കുലയ്ക്കാൻ സഹായിക്കുന്നു.

2) തെങ്ങിൽ കൂടുതൽ തേങ്ങ രൂപം കൊള്ളാൻ സഹായിക്കുന്നു.

3) വലിപ്പമുള്ളതും മൂപ്പുള്ളതുമായ പരിപ്പുണ്ടാകാൻ (കൊപ്ര ) സഹായിക്കുന്നു.

4) നൈട്രജൻ്റെ അളവു കൂടിയാലുണ്ടാകുന്ന ദോഷഫലങ്ങൾ ലഘുകരിക്കാൻ സഹായിക്കുന്നു.

5) പൊട്ടാഷ് കൂടുതലായാൽ ,മെഗ്നീഷ്യവും നൈട്രജനും തെങ്ങിന് വലിച്ചെടുക്കാൻ കഴിയാതെ വരും.സൾഫറിൻ്റെ അപര്യാപ്തതയ്ക്കും കാരണമാകും.

 

 

3 മാസം പ്രായമായ തെങ്ങിൻ തൈക്കുള്ള രാസവള പ്രയോഗം

NPK 34:17:68 (gm)എന്നീ അളവിൽ ലഭ്യമാകണമെങ്കിൽ.?

 

1) യൂറിയ -75 gm ഇടണം.

 

2 ) സൂപ്പർ ഫോസ്ഫേറ്റ് – 100gm ചുവട്ടിൽ ഇടണം.

 

3 ) മ്യൂറേറ്റ് ഓഫ് പൊട്ടാഷ് – 100 gm ഇടണം.

 

ഒരു വർഷം പ്രായമായ തെങ്ങിൻ തൈക്കുള്ള രാസവള പ്രയോഗം. ?

NPK 110:60:220 (gm)എന്നീ അളവിൽ ലഭ്യമാകണമെങ്കിൽ ?

 

1) യൂറിയ (N)രണ്ടു ഗഡുക്കളായി

ഒന്നാം ഗഡു :- 85 gm

രണ്ടാം ഗഡു :- 165 ഗ്രാം

എന്ന അളവിൽ നൽകുക.

 

2) സൂപ്പർ ഫോസ്ഫേറ്റ് (P)

ഒന്നാം ഗഡു :- 110 ഗ്രാം

രണ്ടാം ഗഡു :-210 ഗ്രാം

എന്ന അളവിൽ നൽകണം.

 

3) മ്യൂറൈറ്റ് ഓഫ് പൊട്ടാഷ് ( MOP)

ഒന്നാം ഗഡു :- 130 ഗ്രാം

രണ്ടാം ഗഡു :-250 ഗ്രാം

എന്ന അളവിൽ നൽകാം

 

രണ്ടു വർഷം പ്രായമായ തെങ്ങിൻ തൈക്കുള്ള വളപ്രയോഗം ?

 

N:P:K: 220: 120 :440 (gm)എന്നീ അളവിൽ ലഭ്യമാകണമെങ്കിൽ ?

 

1 )യൂറിയ (N)രണ്ടു ഗഡുക്കളായി

ഒന്നാം ഗഡു :- 170 gm

രണ്ടാം ഗഡു :- 330 ഗ്രാം

എന്ന അളവിൽ നൽകുക.

 

2)സൂപ്പർ ഫോസ്ഫേറ്റ് (P)

ഒന്നാം ഗഡു :- 220ഗ്രാം

രണ്ടാം ഗഡു :- 420 ഗ്രാം

എന്ന അളവിൽ നൽകണം.

 

3)മ്യൂറൈറ്റ് ഓഫ് പൊട്ടാഷ് ( MOP)

ഒന്നാം ഗഡു :- 260 ഗ്രാം

രണ്ടാം ഗഡു :- 500 ഗ്രാം

എന്നീ അളവിൽ നൽകാം

 

കായ്ക്കുന്ന തെങ്ങിനുള്ള രാസവള പ്രയോഗം?

 

1) യൂറിയ (N)രണ്ടു ഗഡുക്കളായി

ഒന്നാം ഗഡു :- 0.740 ഗ്രാം

രണ്ടാം ഗഡു :- 1. 100 ഗ്രാം

എന്ന അളവിൽ നൽകുക.

 

2)സൂപ്പർ ഫോസ്ഫേറ്റ് (P)

ഒന്നാം ഗഡു :-0.950 ഗ്രാം

രണ്ടാം ഗഡു :- 1.780 ഗ്രാം

എന്ന അളവിൽ നൽകണം.

 

3)മ്യൂറൈറ്റ് ഓഫ് പൊട്ടാഷ് ( MOP)

ഒന്നാം ഗഡു :- 1. 130 ഗ്രാം

രണ്ടാം ഗഡു :- 2.00 ഗ്രാം

എന്നീ അളവിൽ നൽകാം

 

സങ്കരയിനം തെങ്ങുകൾക്കുള്ള രാസവള പ്രയോഗം ?

 

1) യൂറിയ (N)രണ്ടു ഗഡുക്കളായി

ഒന്നാം ഗഡു :- 1. 100 ഗ്രാം

രണ്ടാം ഗഡു :- 2. 200 ഗ്രാം

എന്ന അളവിൽ നൽകുക.

 

2)സൂപ്പർ ഫോസ്ഫേറ്റ് (P)

ഒന്നാം ഗഡു:- 1.780 ഗ്രാം

രണ്ടാം ഗഡു :- 2.800 ഗ്രാം

എന്ന അളവിൽ നൽകണം.

 

3)മ്യൂറൈറ്റ് ഓഫ് പൊട്ടാഷ് ( MOP)

ഒന്നാം ഗഡു :- 2

.000ഗ്രാം

രണ്ടാം ഗഡു :-3.320 ഗ്രാം

എന്നീ അളവിൽ നൽകാം

 

കടപ്പാട്

SK. ഷിനു

കൃഷി അസിസ്റ്റൻ്റ്

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *