സിബിഎസ്‌ഇ സപ്ലിമെന്ററി പരീക്ഷ 2025 രജിസ്ട്രേഷൻ ആരംഭിച്ചു

സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാർഥികള്‍ക്കുള്ളഒന്നോ രണ്ടോ വിഷയങ്ങളില്‍ പരാജയപ്പെട്ടതോ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോ ആയ വിദ്യാർഥികള്‍ക്ക് സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി സപ്ലിമെന്ററി പരീക്ഷകള്‍ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

സിബിഎസ്‌ഇ സപ്ലിമെന്ററി പരീക്ഷ 2025: പരീക്ഷാ ഷെഡ്യൂള്‍

 

* 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ 2025 ജൂണ്‍ 15-ന് നടക്കും.

 

* 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ 2025 ജൂണ്‍ 15 മുതല്‍ ആരംഭിക്കും.

 

* 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകളില്‍ വിദ്യാർഥികള്‍ക്ക് ഒരു വിഷയത്തിന് മാത്രമെ ഹാജരാകാൻ കഴിയൂ. അതേസമയം 10-ാം ക്ലാസ് വിദ്യാർഥികള്‍ക്ക് രണ്ട് പരീക്ഷകള്‍ക്ക് ഹാജരാകാൻ അനുവാദമുണ്ട്.

 

സിബിഎസ്‌ഇ സപ്ലിമെന്ററി പരീക്ഷ 2025: സപ്ലിമെന്ററി പരീക്ഷകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം?

 

* ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in സന്ദർശിക്കുക.

 

* “Private Candidate Supplementary Examination 2025” എന്ന വിഭാഗത്തില്‍ പോകുക.

 

* നിങ്ങളുടെ ലോഗിൻ വിവരങ്ങള്‍ നല്‍കി വീണ്ടും എഴുതാൻ ആഗ്രഹിക്കുന്ന വിഷയം തിരഞ്ഞെടുക്കുക.

* ഫോട്ടോ പോലുള്ള ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.

* നിശ്ചയിച്ച ഫീസ് അടയ്ക്കുക.

* ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അക്നോളജ്മെന്റ് ഡൗണ്‍ലോഡ് ചെയ്യുക.

l

രജിസ്റ്റർ ചെയ്ത പ്രൈവറ്റ് വിദ്യാർഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ തന്നെ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഉടൻ തന്നെ ബോർഡിന്റെ റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടണം.

 

റെഗുലർ വിദ്യാർത്ഥികള്‍ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷനായി അതാത് സ്കൂള്‍ അധികാരികളെ ബന്ധപ്പെടേണ്ടതുണ്ട്. 10, 12 ക്ലാസുകള്‍ക്കുള്ള കാൻഡിഡേറ്റ് ലിസ്റ്റ് (എല്‍ഒസി) സ്കൂള്‍ ബോർഡിന് അയയ്ക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *