മലപ്പുറം : നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജ് മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് നിലമ്പൂരിൽ ബിജെപി അഡ്വ. മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ്.
നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി
