പുൽപ്പള്ളി തറപ്പത്ത് കവല വാര്യത്ത് വി.ടി തോമസിൻ്റെ ആടുകളെ പുലി ആക്രമിച്ചു. എട്ടു വയസ് പ്രായമുള്ള ഗർഭിണിയായ ആടിനെയും രണ്ടു വയസുളള മറ്റൊരു ആടിനെയുമാണ് പുലി ആക്രമിച്ചത് ആക്രമണത്തിൽ ആടുകളുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. വീടിനോട് ചേർന്ന കൂട്ടിൽ കെട്ടിയ രണ്ട് ആടുകളെയാണ് ഇന്ന് പുലർച്ചെ പുലി ആക്രമിച്ചത്.വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് പുലിക്കായി തിരച്ചിൽ നടത്തുന്നു. ക്യാമറകൾ സ്ഥാപിക്കും. പ്രദേശത്ത് നാലു ആടുകളെ സമീപ ദിവസങ്ങളിലും പുലി കൊന്നിരുന്നു.


