വടകര: ദേശീയപാതയിൽ ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞ് ഡ്രൈവർ മരിച്ചു കുഞ്ഞിപ്പള്ളിയിലാണ് സംഭവം.മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിലെ റഫീഖ് (45) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴോടെയാണ് അപകടം. സർവീസ് റോഡിൽ നിന്ന് ദേശിയ പാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു. ഉടൻ മാഹിഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
