കൊല്ലം: പുതിയ അധ്യയന വര്‍ഷം സ്കൂളില്‍ പോകാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ബാലിക ഓടയില്‍ വീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര പാലവിളയില്‍ അനീഷ്-രശ്മി ദമ്പതികളുടെ മകള്‍ അക്ഷിക (നാലര) ആണ് മരിച്ചത്.
വീടിന് സമീപമുള്ള ഓടയുടെ സ്ലാബില്‍ കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ലാബില്ലാത്ത ഓടയിലേക്ക് അക്ഷിക വീഴുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ ഓടയിലിറങ്ങി തിരച്ചില്‍ ആരംഭിച്ചു. വീണ സ്ഥലത്ത് നിന്നും മുന്നൂറ് മീറ്റര്‍ മാറിയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.