നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

നടവയൽ:കുടിയേറ്റ ഭൂമിയായ നടവയലിന്റെ തിലകക്കുറിയായ നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ആഘോഷപൂർവ്വം പ്രവേശനോത്സവം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ഒന്നിച്ച് ഒന്നായി ഒന്നാകാം’ എന്ന വാക്യം ഏറ്റെടുത്തുകൊണ്ട് പ്രവേശനോത്സവം, കേരള നാടക സംഗീത അക്കാദമി 2024 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിൻറെ പൂർവ്വവിദ്യാർത്ഥി ശ്രീ. ജോൺസൺ ഐക്കര നിർവ്വഹിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്‌റ്റ് റവ. ഫാ. ഗർവാസീസ് മറ്റം അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വർഗീസ് ഇ കെ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. ആൻ്റോ വി തോമസ്, ശ്രീ വിൽസൺ ചേരവേലിൽ, ശ്രീമതി ജിൻസി, ശ്രീമതി അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, സിസ്റ്റർ ബിന്ദു എന്നിവർ സംസാരിച്ചു. സ്ഥലം മാറിപ്പോകുന്ന അധ്യാപക അനധ്യാപകർക്ക് ആശംസകൾ നേരുകയും , നവാഗതർക്ക് സമ്മാനങ്ങളും, പായസവും നൽകി സ്വീകരിക്കുകയും ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *