കണിയാമ്പറ്റ : മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളുടെ (എം.ആർ.എസ്) സംസ്ഥാനതല പ്രവേശനോത്സവം കണിയാമ്പറ്റ ജി.എം.ആർ.എസിൽ പട്ടികജാതി-പട്ടിക വർഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനികള്‍ക്ക് മന്ത്രി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എം.ആര്‍.എസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പിന്നണി ഗായികയുമായ കെ.സി ശ്രുതിയെ മന്ത്രി ഒ. ആർ കേളു ആദരിച്ചു. പരിപാടിയില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് തന്‍വീര്‍,പിടിഎ പ്രസിഡന്റ് ബാലകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് ബബിത, അധ്യാപകരായ സി.റീന, കെ. എന്‍ ലജീഷ്, സീനിയര്‍ സൂപ്രണ്ട് എം. ധനലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.